ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ; ചേർത്തല താലൂക്ക് കണ്ടെൺമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ നിലവിൽ വരുത്തി ജില്ലാ കളക്ടർ ഉത്തരവായി.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്റ്റർ/കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ചേർത്തല താലൂക്കിൽ ഉറവിടം അറിയാത്ത ധാരാളം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്. നിരവധി ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

ഇതുകൂടാതെ മാവേലിക്കര താലൂക്കിലെ ഐടിഡിപി ബറ്റാലിയനിലെ 50ലധികം ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ ഉള്ള അടിയന്തര നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ.

Story Highlights cheerthala, containment zone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top