Advertisement

ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായി ഉണ്ട കൊപ്ര വിപണി

July 11, 2020
Google News 2 minutes Read
unda kopra

ലോക്ക് ഡൗൺ കാരണം ഉണ്ട കൊപ്ര വിപണി പ്രതിസന്ധിയിൽ. കൊവിഡ് കാല പ്രതിസന്ധി വ്യവസായ മേഖലയിൽ മുഴച്ചു നിൽക്കുകയാണ്. മഹാരാഷ്ടയും ഗുജറാത്തുമടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപിച്ചതാണ് ഉണ്ട കൊപ്ര വിപണിയുടെ നട്ടെല്ലൊടിച്ചത്.

Read Also : കൊവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ഇടയിൽ പരീക്ഷ നടത്തുന്നത് അനീതി: രാഹുൽ ഗാന്ധി

കോഴിക്കോട് ജില്ലയിലെ വടകര അടയ്ക്കാ തെരു സംസ്ഥാനത്തെ കൊപ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്. മലബാറിലെ എറ്റവും പ്രധാന കച്ചവട കേന്ദ്രമെന്ന് വില്യം ലോകന്റെ മലബാർ മാന്വലിൽ പോലും പരാമർശിച്ച ഇവിടെ ഇപ്പോൾ തിരക്കൊഴിഞ്ഞു. മലബാറിലെ കൊപ്ര വ്യാപാരത്തിന്റെ തളർച്ചയോടൊപ്പം കൊവിഡും എത്തിയതോടെ കച്ചവടം തീരേ കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ക്വിന്റലിന് 4700 രൂപയാണ് കൊപ്രയ്ക്ക് വിലയിടിഞ്ഞത്. ഇവിടത്തെ കൊപ്രയ്ക്ക് ഉത്തരേന്ത്യയിലാണ് വലിയ വിപണിയുള്ളത്. ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപിച്ചതിനാൽ കയറ്റുമതി പാടെ ഇല്ലാതായി. ഇത് വ്യാപാരികളെ മാത്രമല്ല കേര കർഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

Story Highlights covid, lock down, coconut business down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here