സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതിന് പിന്നാലെ തിരുവനന്തപുരം കസ്റ്റംസ് ഓഫിൽ സുരക്ഷ വർധിപ്പിച്ചു

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു. ഓഫിസിന്റെ സുരക്ഷ പൂർണമായും സിആർപിഎഫിന്റെ പരിധിയിലാക്കി. പ്രതികൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 15 പേർ അടങ്ങുന്ന സേന അംഗങ്ങളെ കസ്റ്റംസ് ഓഫിസിൽ എത്തിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലും സമാന രീതിയിൽ സുരക്ഷ ഒരുക്കിയേക്കും.

രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടൽ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ വരുന്നതിനാൽ പ്രതികളുടേയും എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് സുരക്ഷ വർധിപ്പിക്കാൻ ഇന്ന് വൈകിട്ടോടെ തീരുമാനിച്ചിരുന്നു.

ഇന്ന് രാത്രിയാണ് സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും എൻഐഎ കസ്റ്റഡിയിലെടുക്കുന്നത്. ബംഗളൂരുവിൽ വച്ചാണ് സ്വപ്ന കസ്റ്റഡിയിലാകുന്നത്. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്ന ബംഗളൂരുവേലക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്നയ്ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.

ഇന്ന് പുലർച്ചെയാണ് സ്വപ്നയും കുടുംബവും സന്ദീപും ബംഗളൂരുവിലെത്തുന്നത്. എന്നാൽ ബംഗളൂരുവിൽ അഭയകേന്ദ്രമൊന്നും ലഭിച്ചിരുന്നില്ല. സ്വപ്ന ബംഗളൂരുവിൽ നിന്ന് ഫോൺ കോൾ നടത്തിയിരുന്നു. ഇതാണ് സ്വപ്നയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലെ എൻഐഎ ഓഫിസിലേക്കാകും എത്തിക്കുകയെന്നാണ് വിവരം.
സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്.

Story Highlights -swapna suresh, thiruvananthapuram,customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top