ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-07-2020)
കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നു ?
കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആര്‍ഐ നിരീക്ഷണത്തിലുണ്ടായിരുന്നു.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി ഉയര്‍ന്നു. ഒരു കോടി ഇരുപത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി ഒരുന്നൂറ്റി അമ്പത്തഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എഴുപത്തിമൂന്ന് ലക്ഷത്തി അറുപതിനായിരത്തി തൊള്ളായിരത്തി അമ്പത്തിനാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പത്തനംതിട്ടയില്‍ രോഗബാധിതനായ സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ആരോഗ്യ വകുപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് നടപടി വൈകിപ്പിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമല്ലാത്തതുകൊണ്ടാണ് സഞ്ചാരപഥം തയാറാക്കുന്നതില്‍ കാലതാമസം ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക്. പ്രതിദിന കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 73 ആടഎ ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights – todays news headlines july 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here