ഇന്ത്യ- ചൈന സംഘർഷം; കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യ- ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മോദിജിയുടെ ഭരണകാലത്ത് ഭാരതമാതാവിന്റെ പുണ്യഭൂമിയിൽ ചൈന കയ്യേറ്റം നടത്താൻ മാത്രം എന്താണ് സംഭവിച്ചത്?’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ഇന്ത്യ- ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ഇന്ത്യ- ചൈന സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് കമാൻഡർ തലത്തിലും പ്രത്യേക പ്രതിനിധി തലത്തിലും പലഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ചൈന സേനയെ പിൻവലിക്കാൻ തയാറായത്.
Story Highlights – india- china conflict, rahul gandi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here