Advertisement

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

July 12, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടെൻമെന്റ് സോൺ: വാർഡ് 14, 15 കാളമുക്ക് മാർക്കറ്റ്), മൂവാറ്റുപുഴ മുൻസിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാർക്കറ്റ്), കുമ്പളങ്ങി (5, 9), കളമശേരി മുൻസിപ്പാലിറ്റി (36), തിരുവാണിയൂർ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസർഗോഡ് ജില്ലയിലെ ബേളൂർ (11), കല്ലാർ (3), പനത്തടി (11), കയ്യൂർ-ചീമേനി (11), കണ്ണൂർ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയിൽ കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങൽ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാർഡുകളും), തൂണേരി, തൃശൂർ ജില്ലയിലെ അരിമ്പൂർ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുൽപ്പള്ളി (എല്ലാ വാർഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടെൻമെന്റ് സോൺ: വാർഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടെൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 222 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസർഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളിൽ 19 വീതം, കണ്ണൂർ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. തൃശൂർ ജില്ലയിൽ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനർ പരിശോധനഫലം പോസിറ്റീവ് ആയി.

Story Highlights hot spot, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here