ഞങ്ങൾ യഥാർത്ഥ കോൺഗ്രസ് പോരാളികൾ; ബിജെപി കൂടുമാറ്റം നിഷേധിച്ച് എംഎൽഎമാർ

MLA Sachin Pilot

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് 25 എംഎൽഎമാരുമായി ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി രാജസ്ഥാൻ കോൺഗ്രസ്. ജയ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തങ്ങൾ ഒറ്റക്കെട്ടാണെന്ന് പാർട്ടി അറിയിച്ചത്. ഇന്നലെ ഡൽഹിയിൽ ചെന്ന് സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയ എംഎൽഎമാരിൽ മൂന്നു പേരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഡൽഹി സന്ദർശനം വ്യക്തിപരമായിരുന്നു എന്നും മറ്റ് രണ്ട് പേരും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് എത്തിയതെന്നും 25 എംഎൽഎമാരിൽ പെട്ട രോഹിത് ബോഹ്റ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

25 എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ തങ്ങുകയാണെന്നും മുതിർന്ന നേതാവ് കപിൽ സിബൽ വിഷയത്തിൽ ഇടപെടാൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

Read Also : രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; സച്ചിൻ പൈലറ്റ് 25 എംഎൽഎമാരുമായി കോൺഗ്രസ് വിടുമെന്ന് സൂചന

അടിയന്തരമായ സാഹചര്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വൈകിട്ട് എട്ട് മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി അതിർത്തിയിലെ ഗുഡ്ഗാവിൽ എംഎൽഎമാർ തങ്ങുന്നുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നും ഉടൻ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

നേരത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ മാറ്റണമെന്ന് ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഹൈക്കമാൻഡിനോടാണ് സച്ചിൻ പൈലറ്റ് ആവശ്യമുന്നയിച്ചത്. അടിയന്തിരമായി ഗെഹ്‌ലോട്ടിനെ മാറ്റണമെന്നായിരുന്നു ആവശ്യം.

Story Highlights U-Turn By 3 MLAs Close to Sachin Pilot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top