വൈക്കം എംഎൽഎ സി.കെ ആശ സ്വയം നിരീക്ഷണത്തിൽ

വൈക്കം എംഎൽഎ സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
ടെലിവിഷനില്ലാത്തതിനാൽ കുട്ടിയെ വീട്ടിൽ എത്തി പാഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ കഴിയുന്നത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പത്തിലധികം പൊലിസുകാരും പങ്കെടുത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്‌കൂളിൽ പുസ്തകവിതരണവും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സമ്പർക്കപ്പട്ടികയിൽ 100 ലധികം പേർ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഇന്നലെ 15 പേർക്കാണ് കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെ മാത്രം ജില്ലയിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ഇവരുടെ ബന്ധുവായ വെച്ചൂർ സ്വദേശിനിക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
Read Also : ആന്റോ ആന്റണി എംപിയും കെ.യു ജനീഷ് കുമാർ എംഎൽഎയും ക്വാറന്റീനിൽ
അതേസമയം, പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്. ആർടി ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും നിരീക്ഷണത്തിൽ പ്രവേശിച്ചത്. ജീവനക്കാരനൊപ്പം എംപിയും എംഎൽഎയും പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു.
Story Highlights – vaikom mla ck asha under self quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here