ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് പടർന്നത് 144 പേർക്ക്

corona india

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് 144 പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് ആകെ 449 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനെട്ട് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല.

ഇന്ന് രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 64 പേർക്കും രോഗം കണ്ടെത്തി. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിൽ 119 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂർ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂർ 9, കാസർഗോഡ് 9, ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 449 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. പത്ത് ഡിഎസ്സി ഉദ്യോഗസ്ഥർക്കും
എഴുപത്തിയേഴ് ഇൻഡോ ടിബറ്റർ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും നാല് ഫയർഫോഴ്സ് ജീവനക്കാർക്കും മൂന്ന് കെഎസ്ഇ ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് ജവാനും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

Story Highlights Corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top