സ്വർണക്കടത്ത്; സ്വപ്‌നയേയും സന്ദീപിനേയും എൻഐഎ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

കേസിൽ പ്രതികൾക്കെതിരെ നിർണായക വിവരങ്ങൾ അടങ്ങിയ എഫ്‌ഐആറാണ് എൻഐഎ കോടതിയിൽ സമർപ്പിച്ചത്. സ്വർണക്കടത്ത് പണം ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് സംശയിക്കുന്നതായി എൻഐഎ, എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങളുണ്ടെന്നും എൻഐഎ വിശദീകരിച്ചു.

പ്രതികൾ വ്യാജരേഖ നിർമിച്ചു എന്നത് എൻഐഎയുടെ മറ്റൊരു പ്രധാന കണ്ടെത്തലാണ്. യുഎഇയുടെ എംബ്ലം പോലും ഇവർ വ്യാജമായി നിർമിച്ചു എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. വ്യാജമായി നിർമിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വർണം കടത്തിയിരുന്നതെന്നും എൻഐഎ വ്യക്തമാക്കി.

Story Highlights Swapna suresh, Sandeep nair, NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top