തിരുവനന്തപുരത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കന്റോൺമെന്റ്, ഫോർട്ട് സ്‌റ്റേഷനുകളിൽ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളാണ് ഇവർ. രോഗം സ്ഥിരീകരിച്ച ഇവർ ഇന്നും ജോലിക്ക് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ സ്വദേശിനി
അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂരും കോട്ടയത്തുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അറുപത്തി മൂന്നുകാരിയായ ആയിഷ ഹജ്ജുമ്മയാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.
പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമാണ് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുൾ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.
Story Highlights – Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here