പൂവച്ചലിൽ 12 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് ഗ്രാമീണ മേഖലകളിലും രോഗവ്യാപനം

12 confirmed covid in poovachal

തിരുവനന്തപുരത്ത് ഗ്രാമീണ മേഖലകളിലും കൊവിഡ് രോഗവ്യാപനം കണ്ടെത്തി. പൂവച്ചലിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരാണ് ഇവർ.

യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിന്ന് 64 പേരുടെ സ്രവം പരിശോധിച്ചതിൽ 12 പേരുടെ ഫലമാണ് പൊസിറ്റീവായത്. ആന്റിജൻ പരിശോധന പോസിറ്റീവായതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പൊസിറ്റീവായ 12 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സ്രവ പരിശോധന നാളെ നടക്കും. ഇവരുടെ സമ്പർക്ക പട്ടിക പൂർത്തിയായി വരികയാണ്. പൂവച്ചൽ പഞ്ചായത്തിലെ നാലാം വാർഡായ കുഴയ്ക്കാട് വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ തീരുമാനമായിട്ടുണ്ട്.

Read Also : കോഴിക്കോട് സ്ഥിതി സങ്കീർണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ്

അതേസമയം, കാട്ടാക്കട മേഖലയിൽ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കട, പൂവച്ചൽ പ്രദേശത്തെ കാട്ടാക്കട ചന്ത മേഖലകളിൽ വഴിയോരക്കച്ചവടം നടത്തുന്നവരുടെ സ്രവ സാമ്പിളുകളും ഇന്ന് പരിശോധിക്കും.

Story Highlights 12 confirmed covid in poovachal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top