കോഴിക്കോട് സ്ഥിതി സങ്കീർണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ്

covid19, coronavirus, kozhikode

കോഴിക്കോട് കൊവിഡ് കേസുകൾ ഉയരുന്നു. തൂണേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് ഒരു പ്രദേശത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read Also :കൊവിഡ് വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ നടത്തുന്നതിലും കേരളം മുന്‍പില്‍: മുഖ്യമന്ത്രി

ആന്റിജൻ ടെസ്റ്റിലൂടെയാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. അതേസമയം, കോഴിക്കോട് വടകര പച്ചക്കറി മാർക്കറ്റിൽ ഉറവിടം അറിയാതെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർമാരിൽ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് നഗരത്തിൽ സന്നദ്ധ പ്രവർത്തകനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights Corona virus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top