നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ

actor writer p balachandran hospitalized

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് പി ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

നാടക സംവിധായകൻ, സിനിമാ സംവിധായകൻ, നാടക രചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ സിനിമാ-നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് പി ബാലചന്ദ്രൻ. കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2012ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ച ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തത് പി ബാലചന്ദ്രനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top