ഗോവിന്ദ് സിംഗ് ദൊത്താസ്ര പുതിയ പി.സി.സി അധ്യക്ഷൻ

സച്ചിൻ പൈലറ്റിന് പകരം ഗോവിന്ദ് സിംഗ് ദൊത്താസ്ര പുതിയ പി.സി.സി അധ്യക്ഷൻ. സച്ചിൻ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഗോവിന്ദ് സിംഗിനെ അധ്യക്ഷനാക്കിക്കൊണ്ടുള്ള നടപടി. നിലവിൽ രാജസ്ഥാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ഗോവിന്ദ് സിംഗ് ദൊത്താസ്ര.
കോൺഗ്രസുമായി അടുത്ത ബന്ധമാണ് ഗോവിന്ദ് സിംഗിനുള്ളത്. രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന്റെ മുൻ ഡെപ്യൂട്ടി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2008 മുതൽ സിക്കാർ ജില്ലയിലെ ലക്ഷ്മൺഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ട്.
Read Also :സച്ചിൻ പൈലറ്റിന് ബിജെപിയിലേക്ക് ക്ഷണം
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഉടക്കി മാറി നിന്ന സച്ചിൻ പൈലറ്റിനെതിരെ കർശന നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു. കോൺഗ്രസിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുമാറി നിന്നത് കോൺഗ്രസിനെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി ഉണ്ടായത്.
Story Highlights – Sachin pilot, Congress, Rajastan, PCC president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here