ഹ്രസ്വ കാലയളവിൽ നടപ്പിലാക്കുന്ന ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ തടയില്ല; ഗവേഷകർ

ഹ്രസ്വ കാലയളവിൽ നടപ്പിലാക്കുന്ന ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ തടയില്ലെന്ന് ഗവേഷകർ. ഹ്രസ്വ കാല ലോക്ക് ഡൗൺ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുമെങ്കിലും വൈറസ് വ്യാപനത്തിന്റെ ശൃംഖല തകർക്കില്ലൈന്ന് ഗവേഷകർ പറയുന്നു. പകരം വൈറസ് വ്യാപനം ഉച്ചസ്ഥായിലാക്കുന്നത് തടയുക മാത്രമേ ഈ ലോക്ക് ഡൗണുകൾകൊണ്ട് സാധിക്കുകയുള്ളുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം മിക്ക സംസ്ഥാനങ്ങളും ചെറിയ കാലയളവിലേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 500 ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാത്രമല്ല, ലോക്ക് ഡൗണിന്റെ ഫലത്തെ കൃത്യമായി വിലയിരുത്താൻ കഴിയില്ല. കാരണം ജനങ്ങൾ നിയന്ത്രണങ്ങൾ എങ്ങനെ പാലിക്കുന്നുവെന്നും പ്രദേശിക ഭരണ കൂടങ്ങൾ അവ എങ്ങനെ നടപ്പിലാക്കിയെന്നതും കൃത്യമായി വിലയിരുത്താൻ കഴിയില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Story Highlights Lockdown, does not prevent, covid, Researchers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top