Advertisement

സ്വർണക്കടത്ത് കേസ്; സിബിഐ അന്വേഷണത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുന്നുവെന്ന് ആക്ഷേപം

July 15, 2020
Google News 1 minute Read
ramesh chennithala

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങിയിരിക്കുന്നത് ശരിയല്ല. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് തയാറുണ്ടോയെന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയും മന്ത്രി കെ ടി ജലീലിനെതിരെയും ചെന്നിത്തല ആരോപണം ഉന്നയിച്ചു. അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ആവർത്തിച്ചു.

കൊവിഡ് വിവരങ്ങൾ അറിയാനാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആളുകൾ കാണുന്നത്. എന്നാൽ സഹാചര്യം ഉപയോഗിച്ച് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കളിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ്. കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നാണ് ആരോപണം. ശിവശങ്കറിനെ സസ്‌പെഡ് ചെയ്യാനുള്ള എന്ത് തെളിവാണ് ഇനിയും വേണ്ടെന്നും ചെന്നിത്തല ചോദിച്ചു.

Read Also : കെ ടി ജലീൽ സംശയത്തിന്റെ നിഴലിൽ; കോൾ ലിസ്റ്റ് പുറത്തുവിടണമെന്ന് ബിജെപി

കെ ടി ജലീലിന്റെ പണി കിറ്റ് വാങ്ങലാണ്. സ്പീക്കറെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയുടെ അന്തസ് കളഞ്ഞുവെന്നും പറഞ്ഞു. സഭയുടെ അന്തസ് കളഞ്ഞ സ്പീക്കറെ ഉടൻ മാറ്റണമെന്ന് പ്രമേയം നൽകുമെന്നും പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോയാണ് പ്രതികൾക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തത്. പ്രതികളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ദീർഘകാലത്തെ ബന്ധമുണ്ടെന്നും ചെന്നിത്തല. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഓൺലൈൻ ക്ലാസാണെന്ന് ചെന്നിത്തല കളിയാക്കി.

ഇന്റലിജൻസ് എഡിജിപിയോട് മുഖ്യമന്ത്രി വിവരങ്ങൾ തേടിയിരുന്നോ എന്നും വിമാനത്താവളങ്ങളുടെ സുരക്ഷയെക്കുറിച്ച് എത്ര യോഗങ്ങൾ മുഖ്യമന്ത്രി നടത്തിയെന്ന് എന്ന് വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്പ്രിംങ്ക്ളര്‍ കേസിൽ പ്രഖ്യാപിച്ച അന്വേഷണം എവിടെ എത്തിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചോദ്യം ചെയ്യൽ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും പ്രതിപക്ഷ നേതാവ്. ബെവ്‌കോ ആപ്പ്, മണൽ കടത്ത് കേസിൽ വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Story Highlights ramesh chennithala, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here