കെ ടി ജലീൽ സംശയത്തിന്റെ നിഴലിൽ; കോൾ ലിസ്റ്റ് പുറത്തുവിടണമെന്ന് ബിജെപി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെടി ജലീൽ കേസിൽ സംശയത്തിന്റെ നിഴലിലാണ്. മന്ത്രി കോൾ ലിസ്റ്റ് പുറത്തുവിടണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ജലീൽ സ്വപ്നയെ വിളിച്ചത് സ്വർണക്കിറ്റ് കൊടുക്കാനെന്ന് സുരേന്ദ്രൻ. ലോക്ക് ഡൗൺ ആയതിനാൽ റംസാന് ഭക്ഷണ കിറ്റ് നൽകനായില്ലെന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. എന്നാൽ ലോക്ക് ഡൗൺ കാലത്താണ് ഏറ്റവും കൂടുതൽ കിറ്റുകൾ വിറ്റഴിക്കപ്പെട്ടതെന്നും സുരേന്ദ്രൻ. ജലീൽ ആരെയാണ് കമ്പളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
Read Also : ശിവശങ്കറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്; വീണ്ടും ചോദ്യം ചെയ്‌തേക്കും
ജലീലിന്റെ വാദമുഖങ്ങൾ വിശ്വാസയോഗമല്ല. നേരത്തെയും ജലീലിന് സ്വപ്‌നയുമായി ബന്ധമുണ്ടായിരുന്നു. ജലീൽ പറഞ്ഞതിൽ ആശയക്കുഴപ്പങ്ങളുണ്ട്. സൗദി രാജാവിന്റെ കേരള സന്ദർശനം ഏകോപിപ്പിച്ച ജലീലിന് സ്വപ്നയെ അറിയാതിരിക്കുമോയെന്നും സുരേന്ദ്രൻ.
ഇന്നലെ കെടി ജലീൽ മാധ്യമങ്ങളിലോട് പറഞ്ഞതിൽ നാടകീയതയുണ്ട്. നേരത്തെയും സ്വപ്‌നയുമായി ജലീലിന് ബന്ധമുണ്ടെന്ന് സുരേന്ദ്രൻ. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കള്ളക്കടത്തുകാരുമായി സംസാരിച്ചിട്ടുണ്ട്. അവർ മന്ത്രിയുടെ ഓഫീസും സന്ദർശിച്ചു. ജലീലിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് നിൽക്കുന്നയാളാണ് ജലീൽ. പൂർവകാല ചരിത്രം പരിശോധിച്ചാൽ അറിയാം. മുഖ്യമന്ത്രി ലാഘവത്തോടെ കാണാൻ കഴിയുന്നതാണോ ഈ സംഭവമെന്നും സുരേന്ദ്രൻ. ഇത്രയും ദിവസം സ്വപ്‌നയെ പരിചയമുണ്ടെന്ന കാര്യം കെ ടി ജലീൽ പറഞ്ഞിരുന്നില്ല.
ശിവശങ്കരനെതിരെയും സുരേന്ദ്രൻ ആരോപണമുന്നയിച്ചു. ആദ്യമായാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ 9 മണിക്കൂർ ചോദ്യം ചെയ്യുന്നത്. ശിവശങ്കരന് സ്വർണക്കടത്തുകാർ എല്ലാവരുമായും ബന്ധമുണ്ട്. ഫ്ളാറ്റ് സംഘടിപ്പിച്ചുകൊടുക്കുന്നതിലും മറ്റും തെളിയുന്നത് അതാണ്. ചീഫ് സെക്രട്ടറി തല അന്വേഷണം പ്രഹസനമാണെന്നും മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്പീക്കർ, മന്ത്രിസഭാംഗം, ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരെല്ലാം സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. വളരെ വ്യക്തമാണ് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധമെന്നും സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. അടുത്ത ദിവസങ്ങളിൽ പാർട്ടിയുടെ ജില്ലാ കേന്ദ്രങ്ങളിൽ സത്യാഗ്രഹമുണ്ടാകുമെന്നും സുരേന്ദ്രൻ.
Story Highlights – gold smuggling, k t jaleel, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here