സ്വർണക്കടത്ത്: ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്ന് പുലർച്ചെ രണ്ടര വരെ നീണ്ടു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വർണക്കടത്തിൽ ശിവശങ്കർ വഴിവിട്ട് ഇടപെട്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി. തുടർന്ന് കസ്റ്റംസ് ഓഫീസിൽ എത്തിയ ശിവശങ്കറിനെ അഞ്ചരയോടെ ചോദ്യം ചെയ്ത് തുടങ്ങി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരത്തിയാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും വിവരമുണ്ട്.

Read Also : ശിവശങ്കറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും; സ്വപ്നയെ ജലീൽ വിളിച്ചതിലും പ്രതികരണവുമായി മുഖ്യമന്ത്രി

വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ് ഉണ്ടായിരിക്കുമെന്നാണ് വിവരം. അറസ്റ്റ് ഉണ്ടായാൽ ശിവശങ്കറിനെ കൊച്ചിയിലേക്ക് എത്തിക്കും.

Story Highlights Gold smuggling, M shivasankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top