രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ 29,000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 582 പേർ

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ 29,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിലെ 29,429 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 582 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒമ്പതര ലക്ഷത്തിന് അടുത്തെത്തി.

9,36,181 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,19,840 പേർ ചികിത്സയിലുണ്ട്. കൊവിഡ് ബാധിച്ചുള്ള ആകെ മരണം 24,309 ആയി ഉയർന്നു. രാജ്യത്ത് 5,92,032 പേർ രോഗമുക്തരായി. ആശങ്ക ഉണർത്തുന്നതാണ് ദിനംപ്രതി പുറത്തുവരുന്ന കണക്കുകൾ.

Read Also :കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും; ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,741 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ തുടർച്ചയായി നാലായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

Story Highlights Coronavirus, India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top