ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു

ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നു. ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 51 രോഗികളുടെ പേരുവിവരങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നത്. ഇന്ന് പോസിറ്റിവായ ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി. രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയുള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്നാണ് വിവരം.

Story Highlights Information on covid patients leaked in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top