കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൊയിലാണ്ടി, ചേമ്പാല ഹാർബറുകളുടെ പ്രവർത്തനം നിർത്തിവച്ചു.

അതേസമയം, നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് കോഴിക്കോട് ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read Also :കോഴിക്കോട് തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം

ജില്ലയിലെ ആകെ കേസുകൾ അങ്ങനെ നൂറ് കടന്നിരിക്കുകയാണ്. ജാഗ്രതക്കുറവ് വന്നതിനാലാണ് രോഗ ഭീതി കൂടിയതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രദേശത്ത് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വടകര മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു.

Story Highlights Kozhikode, Covid 19, Lock Down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top