സ്വർണക്കടത്ത് കേസ്; നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക.
സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് സൂചന. ബാഗിലെ വിവരങ്ങൾ കേസിൽ വഴിത്തിരിവായേക്കും.
Read Also :സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു
അതേസമയം, കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി കസ്റ്റംസ് നീട്ടി ചോദിച്ചേക്കില്ല. തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.
Story Highlights – Gold smuggling, Sandeep nair, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here