സർവീസ് നടത്താൻ വിസമ്മതിച്ചു; 12 കെഎസ്ആർടിസി കണ്ടക്ടർമാർക്ക് സസ്‌പെൻഷൻ

സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടർമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

Read Also :ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി; സർവീസ് പുനരാരംഭിച്ചു

കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന കെഎസ്ആർടിസി ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ബസുകൾ ശുചിയാക്കിയ ശേഷം ഇന്നലെ സർവീസ് ആരംഭിക്കാൻ നിർദേശിച്ചപ്പോഴാണ് സമ്പർക്ക പട്ടികയ്ക്ക് പുറത്തുള്ള ഒരു വിഭാഗം കണ്ടക്ടർമാർ നിസഹകരണം പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായത്.

Story Highlights Erattupetta ksrtc dippo, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top