കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൂടി കൊവിഡ്; എട്ടു പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

kozhikode medical college

കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
രോഗബാധയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഒരു രോഗിയുടെ ഉറവിടം വ്യക്തമല്ല. പാളയം മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിക്കാണ് ഉറവിടം വ്യക്തമാല്ലാത്ത രോഗബാധയുണ്ടായത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമെത്തിയ 25 പേര്‍ക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരികരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ അടച്ചു. സന്ദര്‍ശകരെ വിലക്കി. 5000 പേര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ പെട്ടെന്ന് സജ്ജമാക്കും.

Read Also : സംസ്ഥാനത്ത് ഇപ്പോൾ 10 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ

നിലവില്‍ 282 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 65 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 92 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 117 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടിയിലും മൂന്നുപേര്‍ കണ്ണൂരിലും മൂന്നുപേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു മധ്യപ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Story Highlights covid19, coronavirus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top