ഡോ. മേരി അനിതയെപോലുള്ളവര്‍ ഉള്ളപ്പോള്‍ ഒരു മഹാമാരിയ്ക്കും നമ്മളെ കീഴ്‌പെടുത്താനാവില്ല: മുഖ്യമന്ത്രി

സ്‌നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ തീര്‍ത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയിലൂടെ നമ്മള്‍ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യരുടേയും ജീവന്‍ സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്‌നേഹമാണ്.

ആ സ്‌നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ തീര്‍ത്തത്. അമ്മയും അച്ഛനും ക്വാറന്റീനില്‍ പോകേണ്ടി വന്ന സാഹചര്യത്തില്‍ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിന്റെ സംരക്ഷണ ചുമതല അവര്‍ നിര്‍വഹിക്കുകയും ചെയ്തു. നിസ്വാര്‍ഥമായ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭൂതപൂർവമായ ഒരു പ്രതിസന്ധിയിലൂടെ നമ്മൾ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്ക്കെതിരെയുള്ള…

Posted by Pinarayi Vijayan on Thursday, July 16, 2020

Story Highlights dr. Mary Anita, cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top