സച്ചിൻ പൈലറ്റിനെ പിന്തുണച്ച എംഎൽഎമാർ താമസിച്ച റിസോർട്ട് ക്വാറന്റീൻ കേന്ദ്രമാക്കി

സച്ചിൻ പൈലറ്റിനെ പിന്തുണച്ച എംഎൽഎമാർ താമസിച്ച റിസോർട്ട് ക്വാറന്റീൻ കേന്ദ്രമാക്കി. ഇന്നലെ ഒറ്റ രാത്രികൊണ്ടാണ് ഹരിയാന മനേസറിലെ ബെസ്റ്റ് വെസ്റ്റേൺ റിസോർട്ട് ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റിയത്.

റിസോർട്ടിന്റെ പ്രവേശന കവാടത്തിൽ ക്വാറന്റീൻ കേന്ദ്രമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റിസോർട്ടിനകത്ത് കൊവിഡ് രോഗികളുണ്ടെന്നും ആർക്കും പ്രവേശനമില്ലെന്നും സുരക്ഷാ ജീവനക്കാരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം, എത്ര രോഗികൾ റിസോർട്ടിൽ ഉണ്ടെന്ന വിവരം ഇയാൾ പുറത്തു പറഞ്ഞിട്ടില്ല.

Read Also :കോൺഗ്രസ് വാതിൽ തുറന്നു തന്നെ; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്

സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ഈ ആഴ്ച ആദ്യമാണ് ഡൽഹിയിൽ എത്തിയത്. മനേസറിലെ ഐടിസി ഗ്രാൻഡ് ഭാരത് ഹോട്ടലിലാണ് ഇവർ ആദ്യം തങ്ങിയത്. പിന്നീട് ഇവരിൽ ചിലരെ ബെസ്റ്റ് വെസ്റ്റേൺ റിസോർട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.

Story Highlights Sachin pilot, Covid 19, Quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top