രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് നേതാക്കളോട് ഹൈക്കമാൻഡ്

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നതിനിടെ നേതാക്കൾ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം. ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതോടെ കോൺഗ്രസ് അനുനയ ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. ചർച്ചകൾക്ക് തയാറാണെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും പുതിയ നീക്കങ്ങളോടൊന്നും സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സച്ചിൻ പൈലറ്റിന്റെ നീക്കങ്ങളാണ് രാജസ്ഥാൻ കോൺഗ്രസ് സർക്കാരിന് ഏറെ നിർണായകം. ചർച്ചകൾ നടത്താമെന്ന് സുർജെവാല വ്യക്തമാക്കിയതിനെ പിന്നാലെ രാഹുൽ ഗാന്ധി സച്ചിനുമായി ആശയവിനിമയം നടത്തി. സച്ചിൻ പാർട്ടിക്ക് പുറത്ത് പോകരുതെന്ന നിലപാടാണ് രാഹുൽ ഗാന്ധിക്കും ഉള്ളത്. പ്രിയങ്ക ഗാന്ധിക്കും ഇതേ അഭിപ്രായമാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സച്ചിന്‍ പെെലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് സൂചന. സച്ചിൻ ഇതുവരെ പാർട്ടി വിടാത്ത സാഹചര്യത്തിൽ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് നേതാക്കളോട് ഹൈക്കമാൻഡ്അനുകൂലികളോട് ഹൈക്കമാൻഡ് നിർദേശിച്ചു.
Read Also : രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; ബിജെപിയിലേക്കില്ലെന്ന് സച്ചിൻ പൈലറ്റ്
കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾക്കിടെ സച്ചിൻ പൈലറ്റ് ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. അതിനിടെ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും സ്പീക്കറുടെ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ദേശീയ നേതൃത്വത്തിന്റെ പുതിയ നീക്കങ്ങളില്‍ ഗെഹ്‌ലോട്ട് അനുകൂലികൾ അതൃപ്തരാണ്.
Story Highlights – rajasthan, ashok gehlot, sachin pilot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here