സൗരവ് ഗാംഗുലി ക്വാറന്റീനിൽ

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനിൽ. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഗാംഗുലി ക്വാറന്റീനിൽ പോയത്.

Read Also : ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ഇന്നലെയാണ് സ്‌നേഹാശിഷിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് പരിശോധനാഫലം പുറത്തുവന്നത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ സൗരവ് ഗാംഗുലി ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം. ബിസിസിഐ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

Story Highlights Saurav ganguly, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top