ഇന്ന് ‘വേള്‍ഡ് സ്‌നേക്ക് ഡേ’; ലോകത്ത് അപൂര്‍വമായി കണ്ടെത്തിയിട്ടുള്ള ചില പാമ്പുകളെ കാണാം

പാമ്പ് എന്നു കേട്ടാല്‍ തന്നെ പലര്‍ക്കും പേടിയാണ്. എന്നാല്‍ ചിലര്‍ക്ക് പാമ്പുകളെ വളരെ ഇഷ്ടവും. പാമ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ ഓര്‍മയിലേക്ക് ആദ്യം വരുന്ന പേരായിരിക്കും വാവാ സുരേഷ് എന്നത്. പാമ്പുകളുമായി ചങ്ങാത്തത്തിലാകുന്ന വാവ സുരേഷിന്റെ വിഡിയോകള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ടാകും.
എല്ലാ വര്‍ഷവും ജൂലൈ 16 ആണ് വേള്‍ഡ് സ്‌നേക്ക് ഡേ ആയി ആചരിക്കുന്നത്. വിവിധതരം പാമ്പുകളെക്കുറിച്ച് മനസിലാക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനുമാണ് വേള്‍ഡ് സ്‌നേക്ക് ഡേ ആചരിക്കുന്നത്. ലോകത്താകമാനം 3,500 വിഭാഗം പാമ്പുകളുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ അതില്‍ 600 വിഭാഗം മാത്രമാണ് വിഷമുള്ളവ. കേരളത്തില്‍ ഏകദേശം 106 ഇനം പാമ്പുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 10 ഇനം മാത്രമാണ് വിഷമുള്ളവ.
പാമ്പുകള്‍ സ്വന്തം കട്ടികൂടിയ തൊലി വര്‍ഷത്തില്‍ രണ്ടോ, മൂന്നോ പ്രാവശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുന്‍പ് അവര്‍ ഭക്ഷണത്തിലൊന്നും ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകള്‍ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. ഉറയൂരല്‍ കഴിഞ്ഞാല്‍ അവയുടെ കണ്ണുകള്‍ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങള്‍ മൂന്നില്‍ക്കൂടുതല്‍ തവണ ഉറയൂരല്‍ ചെയ്യാറുണ്ട്. ശല്‍ക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാന്‍ സഹായിക്കുന്നത്.
ലോകത്ത് അപൂര്‍വമായി മാത്രം കണ്ടെത്തിയിരിക്കുന്ന ചില പാമ്പുകളെ കാണാം.
Story Highlights – World Snake Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here