കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്ഘാടനം: ബെന്നി ബഹനാൻ എംപിക്കും കുന്നത്തുനാട് എംഎൽഎക്കുമെതിരെ കേസ്

case against benny behannan

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപിക്കും കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രനെതിരേയും പൊലീസ് കേസെടുത്തു. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്.

മഴവന്നൂർ ഗ്രാമ പഞ്ചായത്ത് കെട്ടിടം ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് കേസ്. നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. അഭിഭാഷകനായ അരുൺ കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഇന്ന് മതിലകത്തും സമാനമായ രീതിയിൽ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ ആളുകളെ കൂട്ടി അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചെറിയൊരു ഹാളിൽ നടന്ന ചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത ബെന്നി ബെഹനാൻ എം.പി കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Story Highlights case against benny behannan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top