വയനാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കൊവിഡ്; ഉറവിടം അറിയാത്ത 8 കേസുകൾ

വയനാട്ടിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന് 28 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്. തൊണ്ടർനാട് പഞ്ചായത്തിൽ ആറുപേർക്കും കോട്ടത്തറയിലും കൽപ്പറ്റയിലും ഒരാൾക്കു വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.
തൊണ്ടർനാട് കർണാടകയിൽ നിന്നെത്തിയ യുവാവിൽ നിന്നാണ് കൂടുതൽ പേരിലേക്ക് രോഗം പകർന്നത്. കോട്ടത്തറയിൽ കോഴിക്കോട് ജില്ലയിൽ നിന്നെത്തിയവരിൽ നിന്നാണ് രോഗബാധയുണ്ടായത്. കൽപ്പറ്റ റാട്ടക്കൊല്ലിയിൽ തുണി വ്യാപരവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയിൽ നിന്നാണ് രോഗം പകർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിവാഹത്തിനായി ഗൂഡല്ലൂരിൽ നിന്ന് 12ന് നാട്ടിലെത്തിയ 25കാരിയുണ്ട്. നാല് പേർക്ക് ഇന്ന് രോഗം ഭേതമായി,ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 136ആയി.
Story Highlights – covid, wayanad,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here