ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും

Modi keynote address at UN Council today

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തിന്റെ ഉന്നതതല വിഭാഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. നോര്‍വെ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക.

സര്‍ക്കാര്‍, സ്വകാര്യമേഖല, സിവില്‍ സൊസൈറ്റി, അക്കാദമിക മേഖലകളില്‍ നിന്നുള്ള വിവിധ ഉന്നതതല പ്രതിനിധികളെയാണ് വാര്‍ഷിക സമ്മേളത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. ‘ കൊവിഡ്19 ന് ശേഷമുള്ള ബഹുസ്വരത: 75ാം വാര്‍ഷിതകത്തില്‍ നമുക്ക് എങ്ങനെയുള്ള യുഎന്നിനെയാണ് ആവശ്യം ” എന്നതാണ് സമ്മേളനത്തിന്റെ വിഷയം.

Story Highlights Modi keynote address at UN Council today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top