പിന്മാറിയെന്ന അവകാശവാദം തെറ്റ്; ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൂചന

ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൂചന. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ലെ ഒന്നര കിലോമീറ്ററിനുള്ളില്‍ ചൈനിസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിതികരിച്ചതായാണ് സൂചന. സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ രണ്ടു കിലോമീറ്റര്‍ പിന്‍വലിച്ചെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നിയന്ത്രണ രേഖയില്‍ നിന്നുള്ള അകലം പാലിക്കാതെയാണെന്ന് ചൈനയുടെ പിന്മാറ്റ അവകാശവാദം എന്ന് ഇത് വ്യക്തമാക്കുന്നു. മേഖലയില്‍ മോശം കാലാവസ്ഥ തുടരുന്നതിനാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇവിടെയെത്തിയുള്ള പരിശോധന വൈകുകയാണ്.
അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം ഇന്ത്യ പരിശോധിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ചൈന ഇപ്പോഴും പിന്മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 മേഖലയുടെ ഒന്നര കിലോമീറ്ററിനുള്ളിലാണ് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
Story Highlights – Chinese troops, Galwan area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here