ലോകത്ത് കൊവിഡ് മരണം ആറുലക്ഷത്തിലേക്ക് ; രോഗബാധിതരുടെ എണ്ണം 1.41 കോടി കവിഞ്ഞു

covid death in the world reached six million

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിലേക്ക്. 5,99,423 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1.42 കോടി കവിഞ്ഞു. 14,194, 726 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, 84.7 ലക്ഷം പേര്‍ രോഗമുക്തി നേടി.

ലോകത്ത് ഇന്നലെ 240404 പുതിയ കേസുകളും 5,555 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 946 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,42,064 ആയി. 74,987 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ഇന്നലെ 1,110 പേരാണ് മരിച്ചത്. 77,932 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 186 പേര്‍ കൂടി മരിച്ചു. 12,123 ആണ് ഇവിടുത്തെ മരണസംഖ്യ. പെറുവിലെ മരണസംഖ്യ 12,799 ആയപ്പോള്‍ ദക്ഷിണാഫ്രിക്കയിലേത് 4,804ഉം ചിലെയിലേത് 8,347ഉം ആയി. മെക്‌സിക്കോയില്‍ 668 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 37,574 ആയി. സ്‌പെയിനില്‍ നാല് പേരും ജര്‍മനിയില്‍ മൂന്ന് പേരും ഫ്രാന്‍സില്‍ 14 പേരുമാണ് ഇന്നലെ മരിച്ചത്. ബെല്‍ജിയത്തില്‍ മൂന്ന് പേരും ഇറ്റലിയില്‍ 11 പേരും ബ്രിട്ടനില്‍ 114 പേരും മരിച്ചു. 5,475 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 3,957, കാനഡ 8,839, ഫിലിപ്പൈന്‍സ് 1,660, ഇറാഖ് 3,616, ഇക്വഡോര്‍ 5,250 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Story Highlights covid death in the world reached six million

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top