Advertisement

രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

July 18, 2020
Google News 1 minute Read
Diesel prices rise

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വിലയിലാണ് വര്‍ധനവുണ്ടായത്. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 77 രൂപ 11 പൈസയാണ്. പെട്രോള്‍ വില മാറ്റമില്ലാതേ തുടരുകയാണ്. 80 രൂപ 59 പൈസയാണ് കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റ വില. തിരുവനന്തപുരത്ത് 78.57 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 82.15 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില.

ഇതോടേ കൊവിഡ് കാലത്ത് ഡീസലിന് 11 രൂപ 44 പൈസയാണ് വര്‍ധിച്ചത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രതിദിനമുള്ള ഇന്ധനവില നിയന്ത്രണം നിര്‍ത്തിവെച്ചിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിച്ചിരുന്നു.

Story Highlights Diesel prices rise again in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here