ഭാരതീയ ട്രൈബൽ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു; അശോക് ഗെഹ്‌ലോട്ടിന് ആശ്വാസം

അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ഗെഹ്‌ലോട്ട് ക്യാമ്പിന് ആശ്വാസം. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എംഎൽഎമാർ അശോക് ഗെഹ്‌ലോട്ടിന് പിന്തുണ നൽകി. 102 എംഎൽഎമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ടിന് ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്ന് രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ആത്മവിശ്വാസം വർധിച്ചു.

പിന്തുണ കത്ത് ഇരു എംഎൽഎമാരും ഗെഹ്‌ലോട്ടിന് കൈമാറി. കുതിരക്കച്ചവടം നടന്നെന്ന് ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെ ചൊല്ലിയുള്ള തർക്കത്തിലാണ് കോൺഗ്രസും ബിജെപിയും. കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് സഞ്ജയ് ജെയിനിനെ നാല് ദിവസത്തേക്ക് ജയ്പൂർ കോടതി റിമാൻഡ് ചെയ്തു. ശബ്ദരേഖ വ്യാജമാണെന്നും, സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ആഭ്യന്തര തർക്കത്തിന്റെ കുറ്റം കോൺഗ്രസ് ബിജെപിക്ക് മേൽ ചാർത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.

ഹരിയാനയിൽ നിന്ന് കടന്നുകളഞ്ഞ വിമത എംഎൽഎമാർ സൗത്ത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറിയെന്നാണ് സൂചന. അനുനയ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ കുതിരക്കച്ചവട വിവാദത്തിൽ പൈലറ്റിനെ കടന്നാക്രമിക്കേണ്ട എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇന്നും മുതിർന്ന നേതാക്കൾ സച്ചിൻ പൈലറ്റുമായി ആശയവിനിമയം നടത്തി. എന്നാൽ സച്ചിൻ പൈലറ്റ് മൗനം തുടരുന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ തലവേദന. അതേസമയം രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ട്വീറ്റ് ചെയ്തു. രാഷ്ട്രീയ അസ്ഥിരതയാണ് രാജസ്ഥാനിൽ നിലനിൽക്കുതെന്ന് മായാവതി പറഞ്ഞു.

Story Highlights ashok gehlot, rajastan politics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top