രാമ ക്ഷേത്ര നിർമാണം; ഭൂമി പൂജ ഓഗസ്റ്റ് ആദ്യവാരം

രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ നടത്താൻ തീരുമാനമായി. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിന്റേതാണ് തീരുമനം.

പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ച് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം. ഈ തീയതികളിൽ ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി അറിയിക്കുന്ന പക്ഷം അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ അറിയിച്ചു.

മാത്രമല്ല, മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം വരുന്ന കുടുംബങ്ങളിൽ നിന്ന് ക്ഷേത്ര നിർമാണത്തിനായുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യവും ചർച്ച ചെയ്തതായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. നിർമാണത്തിനായുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തിയാകുന്ന പക്ഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights Rama temple; Bhoomi Pooja, first week of August

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top