വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കാമോ ? മാസ്‌ക് ധരിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്ത് ?

should you wear mask while exercising

മാസ്‌ക് ഇന്ന് നമ്മുടെയെല്ലാം ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു. തൊട്ടടുത്ത് പോകുമ്പോൾ പോലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാൻ പലരും മടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രഭാത സവാരിക്കും ജോംഗിംഗിന് ഇറങ്ങുമ്പോൾ പോലും ആളുകൾ മാസ്‌ക് ധരിക്കുന്നു.

എന്നാൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കണോ എന്നതാണ് ചോദ്യം. മാസ്‌ക് വയ്ക്കുമ്പോൾ ചിലർക്ക് ശ്വാസമെടുക്കുന്നതിൽ ചെറിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ വ്യായാമം ചെയ്ത് കിതയ്ക്കുമ്പോൾ ഈ ബുദ്ധിമുട്ട് ഇരട്ടിയാകും. ഈ അവസരത്തിൽ മാസ്‌ക് ഉപേക്ഷിക്കുന്നതിൽ പ്രശ്‌നമുണ്ടോ എന്നും ചിലർ സംശയിക്കുന്നു.

എന്നാൽ ഉത്തരമിതാണ്…വ്യായമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ലോകാരോഗ്യ സംഘടനയുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നത് സുഗമമാകാത്തതുകൊണ്ടാണ് മാസ്‌ക് വയ്‌ക്കേണ്ടതില്ലെന്ന് പോസ്റ്റിൽ പറയുന്നു.

Can people wear masks while exercising during COVID-19?People should NOT wear masks when exercising as masks may reduce the ability to breathe comfortably.

Posted by World Health Organization (WHO) on Tuesday, June 16, 2020

വ്യായാമം ചെയ്യുമ്പോൾ ഒരുപാട് വിയർക്കും. മാസ്‌ക് നനയുന്നതിന് ഇത് കാരണമാകും. ഇത് ശ്വാസമെടുക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യും. ഒപ്പം അണുക്കൾ മാസ്‌കിൽ വളരുന്നതിന് കാരണവുമാകും.

മാസ്‌ക് ധരിക്കാതിരുന്നാൽ കൊവിഡിനെ ചെറുക്കാൻ സാധിക്കുമോ ?

കൊവിഡിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് നാം മാസ്‌ക് ധരിക്കുന്നത്. മാസ്‌ക് ധരിക്കാതിരുന്നാൽ കൊവിഡ് പകരുമോ എന്ന ആശങ്ക മനസിൽ ഉയരാം. എന്നാൽ ഇതിന് പ്രതിവിധിയും ലോകാരോഗ്യ സംഘടന നൽകുന്നത്. സാമൂഹിക അകലം പാലിക്കുക എന്നതാണ് സംഘടന നിർദേശിക്കുന്ന പോംവഴി. കുറഞ്ഞത് ഒരു മീറ്ററിന്റെ അകലമെങ്കിലും പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനും വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കണ്ടേ കാര്യമില്ലെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Story Highlights should you wear mask while exercising

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top