കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് വൃത്തിഹീനമായ ഭക്ഷണം; കോട്ടയത്ത് 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു

കോട്ടയത്ത് 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു. ജില്ലാ ആശുപത്രിയിലെ ഏഴ് ആംബുലൻസുകളാണ് ഓട്ടം നിർത്തിയത്. കമ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ആഹാരം വൃത്തിഹീനമെന്ന് ആരോപിച്ചാണ് ഡ്രൈവർമാർ പണിമുടക്കുന്നത്. പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി കമ്മ്യൂണിറ്റി കിച്ചൺ വഴിയാണ് 108 ആംബുലൻസ് ഡ്രൈവർമാർക്ക് ഭക്ഷണം നൽകിയിരുന്നത്. തുടക്കത്തിൽ തന്നെ വൃത്തി ഹീനമായ ഭക്ഷണമാണ് ലഭിച്ചിരുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ഭക്ഷണത്തിൽ നിന്ന്, മുടി, ഈച്ച, വണ്ട് മുതലായവ ലഭിച്ചിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡികളും ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. വിഷയം പരിഹരിക്കാതെ സർവീസ് പുനഃരാരംഭിക്കില്ലെന്നാണ് ഇവർ പറയുന്നത്. കൊവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്ന ആംബുലൻസിലെ ഡ്രൈവർമാരാണ് പണിമുടക്കുന്നത് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Story Highlights 108 ambulance, strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top