ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഭർത്താവിനെ ശിക്ഷിച്ചു; ബോബി അലോഷ്യസ് ബ്രിട്ടൻ വിട്ടത് ശിക്ഷ ഉറപ്പായതോടെ

കായിക താരം ബോബി അലോഷ്യസിന്റെ കുടുംബം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൽ ശിക്ഷാ നടപടി ഉറപ്പായതോടെ. ബോബി യുകെ വിട്ടതിന് പിന്നാലെ കേസ് പരിഗണിച്ച കോടതി ബോബിയുടെ ഭർത്താവിനെ സിവിൽ നടപടി ക്രമം അനുസരിച്ചും ക്രിമിനൽ നടപടി ക്രമം അനുസരിച്ചും ശിക്ഷിച്ചു.

ബോബിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഓൺലൈൻ പത്രം നടത്തിയ ഭീഷണിയും പണാപഹരണ ശ്രമവും പൊളിഞ്ഞതിനെ തുടർന്ന് ഷൂസ് ബെറി കോടതിയാണ് ബോബിയുടെ ഭർത്താവിനെ ശിക്ഷിച്ചത്. ബോബി അലോഷ്യസിന്റെ ഓൺലൈൻ പത്രത്തിന് പരസ്യം നൽകിയില്ലെങ്കിൽ തെറ്റായ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മലയാളി കൂടിയായ അഡ്വക്കേറ്റ് സുഭാഷ് മാനുവലാണ് നിയമനടപടി സ്വീകരിച്ചത്. ബോബിയുടെ ഭർത്താവ് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രിമിനൽ കേസിൽ ഇന്ത്യൻ രൂപ 35 ലക്ഷത്തോളവും സിവിൽ കേസിൽ ഒരു കോടിയോളവും പിഴയൊടുക്കി. കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി അലോഷ്യസ് ഇക്കാര്യങ്ങൾ ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. ഒളിംമ്പിക്‌സിൽ പങ്കെടുത്ത ലോകോത്തര താരമാണെന്ന് അവകാശപ്പെട്ട് മാധ്യമ സ്ഥാപനത്തിന് വേണ്ടി കത്തിടപാടുകൾ നടത്തുന്നതും ബിസിനസിന് നേതൃത്വം നൽകിയതും ബോബി തന്നെയായിരുന്നു. ഇക്കാര്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.

Read Also : ബോബി അലോഷ്യസ് നടത്തിയ ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ; ലണ്ടനിലെ പരസ്യ കമ്പനികൾക്ക് നൽകിയ കത്ത് പുറത്ത്

ബ്രിട്ടനിൽ ശിക്ഷാ നടപടി നേരിട്ട കാര്യം ബോബി കസ്റ്റംസിനോടും മറച്ചുവച്ചിരുന്നു. കമ്പനി നടത്തിയ വിവരവും ബോബി മറച്ചുവച്ചു. പരസ്യം ആവശ്യപ്പെട്ട് ബോബി കത്തയച്ചെങ്കിലും പല കമ്പനികളും വഴങ്ങിയിരുന്നില്ല. ആദ്യം പരസ്യം നൽകിയവർ തുടർന്ന് പരസ്യം നൽകാതെയിരുന്നു. ഇവർക്കെതിരെ ബോബിയുടെ ഓൺലൈൻ പത്രം വ്യാജവാർത്തകൾ നൽകി. ഇതോടെ മലയാളികളായ പല സംരംഭകരും പരാതിയുമായി രംഗത്തെത്തി. ശിക്ഷ ഉറപ്പായതോടെ ബോബി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ബ്ലാക്ക് മെയിൽ കേസിൽ ഭീമമായ തുക ശിക്ഷയായി ലഭിച്ചതോടെ ബോബിയുടെ ഭർത്താവും യുകെ വിട്ടു. സ്ഥാപിച്ച അഞ്ച് കമ്പനികളുടേയും പ്രവർത്തനം അവസാനിപ്പിച്ചാണ് ബോബിയുടെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയത്.

Story Highlights Boby aloshyas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top