Advertisement

തിരുവനന്തപുരത്തെ തീരദേശമേഖലയിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി

July 19, 2020
Google News 1 minute Read

കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തെ തീരദേശമേഖലയിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി. തീരമേഖലയേ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ സോണിലും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ.

സമൂഹ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ഇന്ന് മുതൽ ബോധവത്ക്കരണ പ്രവർത്തനങ്ങളും ആരംഭിക്കും. കർശനമായ നിയന്ത്രണങ്ങളാണ് തീരമേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കാം. അതിതീവ്ര മേഖലകളിലെ ഓരോ കുടുംബത്തിനും 5 കിലോ അരിയും ഒരു കിലോ പയറും സർക്കാർ വിതരണം ചെയ്യും. അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സർക്കാർ ഓഫിസുകൾക്ക് മാത്രമാണ് പ്രദേശത്ത് പ്രവർത്തനാനുമതി.

പ്രദേശത്തെ മറ്റ് സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം നയം സ്വീകരിക്കണം. ബാങ്കുകൾ തുറക്കില്ല. പാൽ, പഴം, പച്ചക്കറി, ചിക്കൻ, പലചരക്ക്, തുടങ്ങിയ അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ വിവിധ വകുപ്പുകൾ സജ്ജമാക്കുന്ന മൊബൈൽ യൂണിറ്റുകളും സജ്ജമാക്കും.

Story Highlights complete lockdown, coastal area, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here