Advertisement

ബെന്നി ബഹനാന് കെടി ജലീലിന്റെ മറുപടി; സക്കാത്തിനെ യുഡിഎഫ് കൺവീനർ ദുർവ്യാഖ്യാനം ചെയ്തു

July 20, 2020
Google News 1 minute Read
benny behanan kt jaleel

പ്രധാനമന്ത്രിക്ക് പരാതി നൽകിയ ബെന്നി ബഹനാന് മറുപടിക്കത്തുമായി മന്ത്രി കെ ടി ജലീൽ. ബെന്നി ബഹനാൻ കത്തിൽ പരാമർശിച്ചതെല്ലാം വാസ്തവ വിരുദ്ധമാണ്. സക്കാത്തിനെ യുഡിഎഫ് കൺവീനർ ദുർവ്യാഖ്യാനം ചെയ്തു. സക്കാത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് മന്ത്രിയുടെ കത്തിൽ പറയുന്നു. സംഭാവനകൾക്കും സമ്മാനത്തിനും മുകളിൽ നിൽക്കുന്ന സത്കർമമാണ് സക്കാത്ത്. സംഭാവനയോ സമ്മാനമോ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീൽ. താൻ ആവശ്യപ്പെട്ടിട്ടല്ല യുഎഇ കോൺസുലേറ്റ് ഭക്ഷണ കിറ്റുകൾ നൽകിയത്. തന്റെ സമ്പാദ്യത്തെക്കുറിച്ച് നാട്ടിലുള്ളവർക്ക് അറിയാം. അനർഹമായത് വാങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എംപി പ്രധാനമന്ത്രിക്ക് പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്ത് വന്നതിനെ തുടർന്ന് ഫെറ ലംഘനത്തിന്റെ തെളിവുകൾ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Read Also : എഫ് സി ആർ എ ലംഘനം: കെടി ജലീലിനെതിരെ ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക് പരാതി നൽകി

യുഎഇ കോൺസൽ ജനറൽ സ്‌പോൺസർ ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കിറ്റിനായി കോൺസൽ ജനറൽ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കൺസ്യൂമർ ഫെഡിൽ അടച്ചതായും മന്ത്രി തന്നെ തുറന്നു സമ്മതിച്ചതാണ്. അഞ്ച് ലക്ഷം രൂപയുടെ പണമിടപാടാണ് യുഎഇ കോൺസുലേറ്റ് ജനറലുമായി ചേർന്ന് മന്ത്രി നടത്തിയത്.

ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യുഎഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജലീലിന്റെ നടപടി ഫെറ ആക്ട് മുപ്പത്തഞ്ചാം വകുപ്പിന്റെ ലംഘനമാണെന്നും അഞ്ച് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Story Highlights benny behnan, kt jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here