Advertisement

ഓഗസ്റ്റ് മാസത്തോടെ കൊവിഡ് കണക്ക് 20 ലക്ഷത്തിലെത്തും; സെപ്തംബറോടെ പെരുകും : പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ

July 20, 2020
Google News 1 minute Read
covid cases to reach peak by September says public health foundation

ഇപ്പോഴത്തെ നില തുടർന്നാൽ സെപ്തംബർ പകുതിയോടെ രോഗികളുടെ എണ്ണം പെരുകുമെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ. ഇന്ത്യയിൽ കൊവിഡ് വ്യാപനം പരമോന്നതി ആയിട്ടില്ലെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ അറിയിച്ചു.
രോഗികളുടെ എണ്ണം പരമാവധിയിലെത്തുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കാം. രാജ്യത്ത് മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നും പബ്ലിക്ക് ഹെൽത്ത് ഫൌണ്ടേഷൻ അറിയിച്ചു.

വ്യാഴാഴ്ചയാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. 10,38,716 ആണ് നിലവിലെ കൊവിഡ് ബാധിതരുടെ കണക്ക്. ജൂലൈ 2 മുതൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകൾ 20,000 കടക്കുകയാണ്. ആയിരം കേസുകളിൽ നിന്ന് ഒരു ലക്ഷം കേസുകളാകാൻ എടുത്തത് പത്ത് ദിവസം മാത്രമാണെന്നത് പേടിപ്പെടുത്തുന്നതാണ്. 59 ദിവസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിയത്.

ഓഗസ്റ്റ് പത്തോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് ഹെൽത്ത് എക്കണോമിസ്റ്റ് ഡെ.റിജോ എം ജോൺ പറയുന്നു. ഓഗസ്റ്റ് 31 ഓടെ ഇത് 3.2 മില്യണിൽ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here