റാഫാൽ വിമാനങ്ങൾ ലഡാക്ക് അതിർത്തിയിൽ വിന്യസിക്കും

india to deploy rafale fighter jets in border

റാഫാൽ വിമാനങ്ങൾ ലഡാക്ക് അതിർത്തിയിൽ വിന്യസിക്കും. ആദ്യം ഇന്ത്യയിൽ എത്തുന്ന ആറ് റഫാൽ വിമാനങ്ങൾ ലഡാക്കിൽ വിന്യസിക്കും. ചൈനയുടെ പ്രകോപനം കണക്കിലെടുത്താണ് തീരുമാനം. 18 റാഫാൽ വിമാനങ്ങളാണ് ഈ വർഷം ഇന്ത്യയിൽ എത്തുക.

വ്യോമസേനയുടെ പ്രത്യേക നിർദേശം കണക്കിലെടുത്ത് റഫാൽ വിമാനങ്ങൾ ഫ്രാൻസ് ജൂലൈ 27 ഓടെ എത്തിക്കുമെന്നാണ് കരുതുന്നത്. എയർ, ഗ്രൗണ്ട് ക്രൂവിന് ഇത് സംബന്ധിച്ച് പരിശീലനങ്ങളെല്ലാം നൽകി കഴിഞ്ഞു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും നൽകിയിട്ടുണ്ട്.

സെപ്തംബർ 2016ലാണ് 59,000 കോടിയുടെ റഫാൽ വിമാനങ്ങൾ ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങായിത്. കരാർ പ്രകാരം ആദ്യ 18 റഫാൽ വിമാനങ്ങൾ ഫെബ്രുവരി 2021 നാണ് നൽകേണ്ടത്. 36 വിമാനങ്ങൾക്കായാണ് കരാർ നൽകിയിരിക്കുന്നത്. ബാക്കി വിമാനങ്ങൾ 2022 ഏപ്രിൽ-മെയ് മാസങ്ങളോടെ ലഭിക്കുമെന്നുമായിരുന്നു കരാർ. എന്നാൽ വ്യോമസേനയുടെ പ്രത്യേക നിർദേശം കണക്കിലെടുത്ത് ആറ് വിമാനങ്ങൾ ജൂലൈ 27ന് നൽകാൻ ഒരുങ്ങുകയാണ് ഫ്രാൻസ്.

Story Highlights india to deploy rafale fighter jets in border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top