ഇന്നത്തെ പ്രധാന വാർത്തകൾ (20-07-2020)

‘കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകി’; ജയഘോഷിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ മൊഴി പുറത്ത്. കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകിയിരുന്നെന്ന് ജയഘോഷ് എൻഐഎയോട് പറഞ്ഞു.
തിരുവനന്തപുരത്ത് ലോക്ക്ഡൗൺ നീട്ടി
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരത്ത് ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി. ജില്ലയിലെ തീരദേശ മേഖലയിൽ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. നിയന്ത്രിത മേഖലയായതിന് പിന്നാലെ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോ അടച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം നൂറുകടന്നു. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് തിരുവനന്തപുരം നഗരം നിയന്ത്രണങ്ങൾക്കുളളിലാകുന്നത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്.
പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു.
യുഎഇ നയതന്ത്ര പ്രതിനിധിക്ക് പൊലീസ് സുരക്ഷ നൽകിയത് നിയമവിരുദ്ധം : ഐബി റിപ്പോർട്ട്
യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം സംബന്ധിച്ച് സംസ്ഥാനത്ത് ഗുരുതര വീഴ്ചയെന്ന് ഐബി റിപ്പോർട്ട്. പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുമായും, മന്ത്രിമാരുമായും കോൺസുലേറ്റ് ബന്ധപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യ താത്പര്യത്തിന് വിരുദ്ധമാണ് നടപടിയെന്നാണ് റിപ്പോർട്ട്.
ഫൈസൽ ഫരീദ് പണം ചെലവഴിച്ചത് നാല് മലയാള സിനിമകൾക്കായി; തെളിവുകൾ അന്വേഷണ സംഘത്തിന്
ഫൈസൽ ഫരീദ് പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ച് എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.
Story Highlights – todays news headlines july 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here