Advertisement

സംസ്ഥാനത്ത് നിലവിലുള്ളത് 187 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍; ഈമാസം 23 ഓടെ ഇത് 742 ആക്കും: മുഖ്യമന്ത്രി

July 21, 2020
Google News 2 minutes Read
first line treatment centre

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ അത്തരം ആശങ്കകള്‍ ഉണ്ടാകേണ്ടതില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എല്‍ടിസി) സജ്ജീകരണം ദ്രുതഗതിയില്‍ പുരോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായ കേസുകളില്‍ പ്രകടമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഇവിടെ കിടത്തി ചികിത്സിക്കുക. ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 187 സിഎഫ്എല്‍ടിസികളിയായി 20404 ബെഡ്ഡുകള്‍ തയാറായിട്ടുണ്ട്. 305 ഡോക്ടര്‍മാരെയും 572 നഴ്‌സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും ലാബ് ടെക്‌നീഷ്യന്മാരെയും സിഎഫ്എല്‍ടിസികളില്‍ നിയോഗിച്ചിട്ടുണ്ട്. 742 സിഎഫ്എല്‍ടിസികളാണ് ജൂലൈ 23 നകം തയാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡ്ഡുകളുടെ എണ്ണം 69,215 ആയി ഉയരും.

Read Also : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

എല്ലാ സിഎഫ്എല്‍ടിസികളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപി നടത്താനുള്ള സൗകര്യവും ടെലിമെഡിസിന്‍ ആവശ്യമായ ലാന്‍ഡ്‌ലൈനും ഇന്‍ര്‍നെറ്റ് സൗകര്യവും ഉണ്ടായിരിക്കും. ഓരോ സിഎഫ്എല്‍ടിസിക്കും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ഐസൊലേഷനിലുള്ളവര്‍ക്ക് ബാത്ത്‌റൂമോടുകൂടിയ പ്രത്യേക മുറികള്‍ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കും.

ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, ഫാര്‍മസി, സ്റ്റോര്‍, ഒബ്‌സര്‍വേഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങളും എല്ലാ സിഎഫ്എല്‍ടിസികളിലും ഉണ്ടായിരിക്കും. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ സെമി പെര്‍മനന്റ് ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തും. ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ നിലവിലെ സാഹചര്യത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ടിവരും.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹ വ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവായവരെ മാറ്റിപാര്‍പ്പിക്കുന്നതാണ് ഉചിതം. അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം വീട്ടിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 187 first line treatment centers in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here