സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കൊല്ലത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കൊല്ലത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരിച്ചത്. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെയാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഹൃദ്‌രോഗിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി വ്യക്തമായത്.

ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ പൂതക്കുളം പഞ്ചായത്ത് പൂര്‍ണമായും കണ്ടൈന്‍മെന്റ് സോണാക്കിയിട്ടുണ്ട്.

Story Highlights covid death kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് മഴ ശക്തം
മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ
മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുന്നു
വയനാട് ചൂരൽ മലയിൽ മുണ്ടകൈ ഭാഗത്ത് ഉരുൾപൊട്ടൽ
എറണാകുളം ആലുവയിൽ ശിവരാത്രി മണപ്പുറം മുങ്ങി
പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി
Top