വായനക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കി ഉറുദു ദിനപത്രം

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാലത്തില്‍ വായനക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കി ഉറുദു ദിനപത്രം. കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് മാസ്‌ക് നല്‍കിയത്. ജമ്മു കശ്മിരിലെ ശ്രീനഗറിലുള്ള പ്രാദേശിക ദിനപത്രമായ റോഷിനിയാണ് മാസ്‌ക് സൗജന്യമായി നല്‍കിയത്. ദിനപത്രത്തിന്റെ ഒന്നാമത്തെ പേജിലാണ് മാസ്‌ക് ഒട്ടിച്ച് നല്‍കിയത്. മാസ്‌ക് വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന എഴുത്തും ഒപ്പമുണ്ട്.
മാസ്‌ക് ധരിക്കണമെന്ന സന്ദേശം പൊതുജനങ്ങള്‍ക്ക് അയയ്ക്കുന്നത് ഇപ്പോള്‍ പ്രധാനമാണെന്ന് ഞങ്ങള്‍ കരുതി, മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം അവരെ മനസിലാക്കുന്നതിനുള്ള നല്ല മാര്‍ഗമെന്ന നിലയിലാണ് പത്രത്തോടൊപ്പം മാസ്‌കും നല്‍കിയതെന്ന് റോഷ്‌നി ദിനപത്രത്തിന്റെ എഡിറ്റര്‍ സഹൂര്‍ ഷോറ പറഞ്ഞു.
ദിനപത്രത്തിന്റെ ഈ നടപടിയെ അഭിനന്ദിച്ച് നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്. അതേസമയം, ജമ്മു കശ്മിരില്‍ 751 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 10 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6122 ആക്ടീവ് കേസുകളാണ് നിലവില്‍ ജമ്മുവിലുള്ളത്. 8274 പേര്‍ രോഗമുക്തരായി.
Read Also : Local Urdu newspaper puts mask on front page
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here