സംസ്ഥാനത്ത് നിലവിലുള്ളത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍

സംസ്ഥാനത്ത് നിലവിലുള്ളത് 101 ആക്ടീവ് ക്ലസ്റ്ററുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 18 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151 ല്‍ 137ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴുപേരുമുണ്ട്. മൂന്ന് തീരദേശ മേഖലകളിലും ഇന്‍സിഡന്റ്് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പൊതുജനങ്ങള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൊവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളില്‍ ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151 ല്‍ 137 ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴുപേരുമുണ്ട്. കൊല്ലം ജില്ലയില്‍ 76 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മൂന്ന് കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് തുറന്നു. പത്തനംതിട്ട 40ല്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ഇതുവരെ 1010 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 76 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയിലെ വലിയ ക്ലസ്റ്റര്‍ പത്തനംതിട്ട നഗരസഭയാണ്. ഒപ്പം അടൂര്‍, തുകലശേരി എന്നിവിടങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമുണ്ട്. കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക ഉയരുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – There are 101 active clusters in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here